കൊല്ലത്ത് പതിനൊന്നുകാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്ന 61 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കൊല്ലത്ത് പതിനൊന്നുകാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്ന അയല്‍ക്കാരനായ 61 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗപ്പെടുത്തയിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞതോടെയാണ് ഞായറാഴ്ച ശക്തികുളങ്ങര പോലീസ് എത്തി അറസ്റ്റ് ചെയ്തത്.

അയല്‍ക്കാരനായിരുന്നതിനാല്‍ പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ കുടുംബവുമായും ഇയാള്‍ അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു. അയല്‍വീട്ടിലെ അപ്പുപ്പനില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെങ്കിലും പുറത്തു പറയാതിരുന്ന പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി ടീച്ചര്‍മാരോട് വിവരം പറയുകയും വിഷയം അധികൃതര്‍ ശിശു ക്ഷേമ സമിതിക്ക് കൈമാറുകയും അവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ശനിയാഴച വൈകിട്ട് സംഭവത്തില്‍ പോലീസ് കേസ് എടുക്കുകയും പ്രതിയെ പോലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായും കണ്ടെത്തി. പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കുകയും ചെയ്തു.

Comments are closed.