സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഇപിഎഫ് വിഹിതത്തില്‍ കുറവു വരുത്തുന്നു

ന്യൂഡല്‍ഹി : സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഇപിഎഫ് വിഹിതത്തില്‍ കുറവു വരുത്തുന്നതോടെ ശമ്പളം കൂടുന്നത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയില്‍. ജീവനക്കാര്‍ പ്രതിമാസം നിലവില്‍ 12 ശതമാനമാണ് ഇപിഎഫിലേയ്ക്ക് അടക്കുന്നത്. തുടര്‍ന്ന് ഇത് വ്യത്യസ്ത ജോലി മേഖലകളിലെ 9 ശതമാനം മുതല്‍ 12 ശതമാനം വരെ ആക്കുമെന്നാണ് സൂചന.

എന്നാല്‍ ജീവനക്കാരുടെ വിഹിതം 12 ശതമാനത്തില്‍ നിന്ന് കുറഞ്ഞാലും തൊഴിലുടമയുടെ വിഹിതം 12 ശതമാനമായിരിക്കും. അതേസമയം തത്കാലം ശമ്പളം കൂടുമെങ്കിലും ഇത് ദീര്‍ഘകാലത്തെ കണക്കെടുത്താല്‍ ജീവനക്കാര്‍ക്ക് ഇതിലൂടെ റിട്ടയര്‍മെന്റ് നിക്ഷേപം കുറയുന്നതാണ്. തുടര്‍ന്ന് നിര്‍ദേശമടങ്ങിയ സോഷ്യല്‍ സെക്യൂരിറ്റി കോഡ് ബില്‍ 2019 ഈ ആഴ്ച പാര്‍ലമെന്റിന്റെ പരിഗണനയിലെത്തും.

Comments are closed.