ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നുള്ള ആവശ്യങ്ങളുമായി ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

ദില്ലി: ഫീസ് വര്‍ധനയെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി സമരത്തിലായ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, വി സിയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് ലോങ് മാര്‍ച്ച് നടത്തുന്നു. തുടര്‍ന്ന് ഈ മാസം പന്ത്രണ്ടിന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ ബഹിഷ്‌ക്കരിക്കുമെന്നും രണ്ട് തവണ ഫീസില്‍ ഇളവ് വരുത്തിയെങ്കിലും ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ സമരം തുടരാനുമാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിസമരത്തിന് പിന്തുണയുമായി ജെഎന്‍യു അധ്യാപക സംഘടനയും കൂടെയുണ്ട്.

Comments are closed.