ശബരിമലയില്‍ ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കള്‍ ഒഴിവാക്കണമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്

പത്തനംതിട്ട: ശബരിമലയെ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടേയും കടമയാണ്. ഇരുമുടിക്കെട്ടിനകത്ത് പ്ലാസ്റ്റിക് പൊതിയില്‍ അവിലും മലരും എത്തിക്കുന്നത് ഒഴിവാക്കണം.

പനിനീര്‍ കൊണ്ടുവരേണ്ടെന്നും അവയില്‍ രാസവസ്തുക്കളുണ്ടെന്നും സന്നിദാനം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ തുടക്കം ഇരുമുടിക്കെട്ടില്‍ നിന്നാകട്ടെയെന്നും കൂടാതെ പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ശുചീകരണം വലിയ രീതിയില്‍ നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്. കെട്ടുനിറ നടക്കുന്ന ക്ഷേത്രങ്ങളില്‍ത്തന്നെ ഇവ നടക്കണം. ഗുരുസ്വാമിമാര്‍ പ്ലാസ്റ്റിക് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വ്യക്തമാക്കി.

Comments are closed.