അല്‍ മല്ലു എന്ന ചിത്രത്തിലൂടെ മാധുരി ഗായികയായി എത്തുന്നു

റോമന്‍സ്, ജനപ്രിയന്‍, വികടകുമാരന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോബന്‍ സാമുവല്‍ ഒരുക്കുന്ന അല്‍ മല്ലു എന്ന ചിത്രത്തില്‍ ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായമാധുരി ഗായികയായി എത്തുന്നു. ബാംഗ്ലൂരുകാരിയായ താരം രഞ്ജിന്‍ രാജിന്റെ സംഗീത സംവിധാനത്തില്‍ ഒരു റെട്രോ ടൈപ്പ് ഗാനമാണ് ആലപിച്ചിരിക്കുന്നത്.

തന്റെ യൂട്യൂബ് ചാനലില്‍ മാധുരി ഒരു ഗാനം നേരത്തെ പങ്കുവെച്ചിരുന്നു. ഈ ഗാനം കേട്ടതോടെയാണ് ബോബന്‍ സാമുവല്‍ തന്റെ പുതിയ ചിത്രത്തിലേക്ക് മാധുരിയെ ഗായികയായി ക്ഷണിച്ചത്. മെഹിഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുക. നമിത പ്രമോദാണ് ചിത്രത്തില്‍ നായിക. മിയ,സിദ്ധിഖ്,മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

Comments are closed.