സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ അംഗത്വത്തില്‍ നിന്നും സസ്പെന്റു ചെയ്തു

തിരുവനന്തപുരം : സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരായ വനിതാ മാധ്യമപ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തതോടെ രാധാകൃഷ്ണനെ സ്ഥാനത്തു നിന്നും അംഗത്വത്തില്‍ നിന്നും സസ്പെന്റു ചെയ്തായി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കായി ഉടന്‍ ജനറല്‍ ബോഡി ചേരുന്നതാണ്.

Comments are closed.