ഉത്തര്‍പ്രദേശിലും പശ്ചിമ ബംഗാളിലുമായി 70 കിലോ ഉള്ളി മോഷണം പോയി

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഉന്തുവണ്ടിയില്‍ ഉള്ളിയുമായി വന്നപ്പോള്‍ ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 50 കിലോയുടെ ഒരു ചാക്ക് ഉള്ളി തട്ടിയെടുത്തു.

അതേസമയം പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സുഫല്‍ ബംഗ്ലാ സ്റ്റേറില്‍ നിന്നാണ് 20 കിലോ ഉള്ളി മോഷണം പോയത്. സബ്സിഡി നിരക്കിലാണ് ഇവിടെ ഉള്ളി വിറ്റുകൊണ്ടിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മോഷണത്തില്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്ന് കടയുടമയായ ഫിറോസ് അഹമ്മദ് പറയുന്നു.

Comments are closed.