യുവതിയെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും പീഡിപ്പിച്ചെന്ന പരാതിയില്‍ ഹോട്ടല്‍ ഉടമക്കെതിരേ കേസ്

ചേര്‍ത്തല: നെടുമ്പ്രക്കാട് സ്വദേശിയുടെ ഹോട്ടലില്‍ ജീവനക്കാരിയായിരുന്ന ബന്ധുവായ യുവതിയെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമക്കെതിരേ പോലീസ് കേസെടുത്തു. മദ്യലഹരിയിലാണ് ആദ്യം പീഡിപ്പിച്ചതെന്നും പിന്നീട് ഇതിന്റെ പേരില്‍ ബ്ലാക്ക് മെയില്‍ ചെയ്തു പീഡിപ്പിച്ചെന്നുമാണ് പരാതി.

യുവതിയായ വീട്ടമ്മ ചേര്‍ത്തല ഡിവൈ.എസ്.പിക്കു നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പട്ടണക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പട്ടണക്കാട് താമസിക്കുന്ന ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. കോടതി നിര്‍ദ്ദേശപ്രകാരം കൗണ്‍സിലിങ്ങിനു വിധേയമായപ്പോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിവൈ.എസ്.പി: എ.ജി. ലാല്‍ വ്യക്തമാക്കി.

Comments are closed.