കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ വാഹനത്തിന്റെ വേഗത പരിശോധിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

കൊച്ചി : ശ്രീറാം മദ്യലഹരിയില്‍ അമിത വേഗതയില്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ കൊല്ലപ്പെട്ടതില്‍ കാറിന്റെ അമിത വേഗത കണ്ടെത്താനുള്ള പോലീസിന്റെ നിര്‍ദേശ പ്രകാരം കാറിന്റെ ഈവന്റ് ഡാറ്റ റിക്കോര്‍ഡറില്‍ നിന്നും സ്പീഡ് കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടു.

കാറിന്റെ വേഗത നിര്‍ണയിക്കാന്‍ കഴിഞ്ഞാല്‍ ശക്തമായ തെളിവ് ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്ന ക്രൈംബ്രാഞ്ച് ശ്രീറാമിന്റെ കാര്‍ പുറപ്പെട്ട കവടിയാര്‍ മുതല്‍ മ്യൂസിയം വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കുന്നതില്‍ പോലീസ് പരാജയപ്പെടുകയായിരുന്നു. ഇവര്‍ തിരുവനന്തപുരത്തെ കാര്‍ കമ്പനിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാറിന്റെ എഞ്ചിന്‍ സ്പീഡ്, വാഹനത്തിന്റെ വേഗം, ബ്രേക്കിങ് എന്നിവയെ കുറിച്ച് പരാമര്‍ശമില്ല.

Comments are closed.