കോട്ടയം വടവാതൂരില്‍ ക്ലാസ് മുറിയിലെ ഫാന്‍ പൊട്ടി വീണ് അഞ്ചാം ക്ലാസ്് വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോട്ടയം : കോട്ടയം വടവാതൂരില്‍ ക്ലാസ് മുറിയിലെ ഫാന്‍ പൊട്ടി വീണ് അഞ്ചാം ക്ലാസ്് വിദ്യാര്‍ത്ഥിക്ക് പരിക്ക്. വടവാതൂരിലുള്ള റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി രോഹിത് വിനോദി(11)നാണ് ക്ലാസ് നടക്കുന്നുകൊണ്ടിരിക്കെ ഫാന്‍ പൊട്ടിവീണ് പരിക്കേറ്റത്. വടവാതൂരിലുള്ള റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി രോഹിത് വിനോദി(11)നാണ് ക്ലാസ് നടക്കുന്നുകൊണ്ടിരിക്കെ ഫാന്‍ പൊട്ടിവീണ് പരിക്കേറ്റത്.

ഫാനിന്റെ മോട്ടോര്‍ ഭാഗത്തെ സ്‌ക്രൂ അഴിഞ്ഞ് ഫാന്‍ താഴേയ്ക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുതുപ്പള്ളി വെട്ടത്തുകവല സ്വദേശി വിനോദിന്റെ മകനാണ് രോഹിത്. ഫാന്‍ തകര്‍ന്നു വീഴുന്നതിന് തൊട്ടു മുന്‍പ് രോഹിത്തിന്റെ അധ്യാപികയുടെ അടുത്തേയ്ക്ക് എഴുന്നേറ്റ് പോയതിനാല്‍ അടുത്തിരുന്ന കുട്ടി അപകടത്തില്‍ നിന്നും രക്ഷപെടുകയായിരുന്നു. ഭാരം വീണതായതിനാല്‍ സിടി സ്‌കാന്‍ പരിശോധനയും നടത്തിയിരുന്നു. വിദ്യാര്‍ത്ഥിയ്ക്കൊപ്പം അധ്യാപകരും ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പരാതിയില്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി.

Comments are closed.