തൊഴിലില്ലായ്മ വര്‍ധിച്ചതായി തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗാവാര്‍ ലോക്‌സഭയില്‍ പറഞ്ഞു

ദില്ലി: ലോക്‌സഭയില്‍ ടി എന്‍ പ്രതാപന്റെ ചോദ്യത്തിനുളള മറുപടിയില്‍ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതായി തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗാവാര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. നഗര മേഖലയിലാണ് തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്നത്.

ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായും നഗര മേഖലയില്‍ 3.4 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായും വില ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 2013 14 ല്‍ 2.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2017- 18 ല്‍ 6.1 ശതമാനമായി കൂടി. എന്നാല്‍ 2013- 14 ല്‍ രാജ്യത്തെ തൊഴില്‍ സമ്പത്ത് 58.8 ശതമാനമായിരുന്നത് 2017- 18 ല്‍ 34.7 ശതമാനമായി കുറയുകയായിരുന്നു.

Comments are closed.