പ്രായപൂര്‍ത്തിയായവരും അവിവാഹിതരുമായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ ഒന്നിച്ച് താമസിക്കുന്നത് കുറ്റമല്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കോയമ്പത്തൂരില്‍ ദിവസവാടകയ്ക്ക് നല്‍കിയിരുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ അവിവാഹിതര്‍ ഒന്നിച്ചുതാമസിക്കുന്നതായും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും ആരോപിച്ച് പരിസരവാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താമസക്കാരെ അറസ്റ്റ് ചെയ്യുകയും കെട്ടിടം അടച്ച് മുദ്രവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി .

തുടര്‍ന്ന് പ്രായപൂര്‍ത്തിയായവരും അവിവാഹിതരുമായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ ഒന്നിച്ച് മുറിയെടുത്തുതാമസിക്കുന്നത് കുറ്റമല്ലെന്നും ഇതില്‍ കേസെടുക്കാന്‍ അധികാരമില്ലെന്നും ജസ്റ്റീസ് എം.എസ് രമേശ് വിധിച്ചു. പോലീസ് നടപടിയെ വിമര്‍ശിച്ച കോടതി നടപടി നിയമവിരുദ്ധമാണെന്നും അതിനൊപ്പം മുദ്രവച്ച കെട്ടിടം തുറന്നു കൊടുക്കാനും കോടതി ഉത്തരവിട്ടു.

Comments are closed.