ഒമാനില്‍ 42 പ്രവാസികളായ നിയലംഘകരെ അറസ്റ്റ് ചെയ്തു

മസ്‌കത്ത്: ഒമാനില്‍ മാന്‍പവര്‍ മന്ത്രാലയത്തിലെ സംയുക്ത പരിശോധനാ സംഘം അല്‍ ഖുവൈര്‍ ഏരിയയില്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകള്‍ക്കിടെ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 42 പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ വ്യകത്മാക്കി.

ചൊവ്വാഴ്ചത്തെ പരിശോധനയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് വിവിധ സ്റ്റോറുകളില്‍ ജോലി ചെയ്തിരുന്നവര്‍, പൊതുസ്ഥലത്ത് കാറുകള്‍ കഴുകിയിരുന്നവര്‍, റോഡുകളില്‍ മത്സ്യവില്‍പന നടത്തിയവര്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വ്യക്തമാക്കിയിരുന്നു.

Comments are closed.