വരുമാനം ഉണ്ടെങ്കിലേ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാനാകു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് : ധനമന്ത്രി തോമസ് ഐസക്

ദില്ലി: സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജിഎസ്ടി നഷ്ടപരിഹാരം വൈകുന്നതിനെതിരെ നിയമ നടപടി അടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ജിഎഎസ്ടി നടപ്പാക്കിയ ശേഷം നികുതി വരുമാനത്തില്‍ 14 ശതമാനം വര്‍ദ്ധനയില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് അത് ഉറപ്പ് നല്‍കുന്നതിന് കേന്ദ്രം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വ്യവസ്ഥയുണ്ടായിരുന്നത്.

ഇത്രയും ബഹളങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും സെസില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഡിസംബര്‍ വരെയുള്ള നഷ്ടപരിഹാര തുക ആവശ്യപ്പെട്ടിട്ടും ഒക്ടോബര്‍ വരെ ഉള്ളത് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നും അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജിഎസ്ടി നഷ്ടപരിഹാരത്തില്‍ തീരുമാനം ഉണ്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ദില്ലിയില്‍ ജിഎസ്ടി കൗണ്‍സില്‍ ചേരാനിരിക്കെ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

വരുമാനം ഉണ്ടെങ്കിലേ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാനാകു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇത് അംഗീകരിക്കാനാകില്ല. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ധാരണയിലെത്തി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം എന്നും തോമസ് ഐസക് പറഞ്ഞു. സാ സംസ്ഥാന സര്‍ക്കാരുകളുമായി കൊമ്പുകോര്‍ക്കാനുള്ള ഒരു അവസരവും കേന്ദ്രം പാഴാക്കുന്നില്ലെന്നും തോമസ് ഐസക് പ്രതികരിച്ചു.

Comments are closed.