അത്താഴത്തിന് ആട്ടിറച്ചി വിളമ്പിയത് കുറഞ്ഞുപോയതിനാല്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ഭര്‍ത്താവ്

മുംബൈ : നവി മുംബൈയിലെ ഒരു ഗ്രാമത്തില്‍ അത്താഴത്തിന് ആട്ടിറച്ചി വിളമ്പിയത് കുറഞ്ഞുപോയതിനാല്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ഭര്‍ത്താവ്. കഴിഞ്ഞ ആഴ്ച പല്ലവി സരോഡ് എന്ന യുവതിയെയാണ് ഭര്‍ത്താവ് മാരുതി സരോഡ് (38) തീ കൊളുത്തി കൊലപ്പെടുത്തിയത്. നാലു കുട്ടികളുടെ മാതാവായ ഭാര്യയെ അത്താഴത്തിന് ആട്ടിറച്ചി വിളമ്പിയത് കുറഞ്ഞുപോയെന്ന് ആരോപിച്ച് മാരുതി വഴക്കു പറഞ്ഞു.

തുടര്‍ന്ന് ഇയാള്‍ ഭാര്യയുടെ ദേഹത്തേയ്ക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇവരുടെ കുട്ടികളുടെ നിലവിളികേട്ട് അയല്‍ക്കാര്‍ സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ പല്ലവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സംഭവ സമയം ഭര്‍ത്താവ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Comments are closed.