സെമി- ഹൈസ്പീഡ് റെയിലിന് റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് നാലു മണിക്കൂര്‍ കൊണ്ട് 532 കി.മീറ്റര്‍ പിന്നിട്ട് കാസര്‍കോട്ട് എത്താനാകുന്ന സെമി- ഹൈസ്പീഡ് റെയിലിന് റെയില്‍വെ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരിക്കുകയാണ്. 180- 200 കി.മീറ്റര്‍ ആണ് പ്രതീക്ഷിക്കുന്ന വേഗത. 10 സ്റ്റേഷനുകളാണ് ഉണ്ടാകുന്നത്.

ഒരാഴ്ചയ്ക്കകം സര്‍വേ പൂര്‍ത്തിയാക്കി, അന്തിമ അലൈന്‍മെന്റ് നിശ്ചയിച്ച് ജനുവരിയില്‍ വിശദ പദ്ധതിരേഖ കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതാണ്. തുടര്‍ന്ന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി ചെലവിടാനും പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കലും നഷ്ടപരിഹാരം നിശ്ചയിക്കലും ഉള്‍പ്പെടെ പ്രാഥമിക നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാവുന്നതുമാണ്. അതിനായി 11 ജില്ലകളില്‍ സ്ഥലമെടുപ്പിനായി ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള ആകാശ സര്‍വേ തിങ്കളാഴ്ച തുടങ്ങുകയാണ്.

Comments are closed.