പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്രത്തില്‍ നിന്നുള്ള പ്രതികരണത്തിനായി നോട്ടീസ് ; കേസില്‍ നിയമത്തിന് സ്റ്റേയില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ 60 ലധികം ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുന്നിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള പ്രതികരണം തേടി സുപ്രീംകോടതിയുടെ നോട്ടീസ്. തുടര്‍ന്ന് ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ സംബന്ധിച്ച തീരുമാനം ഇപ്പോള്‍ എടുക്കുന്നില്ല എന്ന നിലപാട് എടുത്ത ചീഫ് ജസ്റ്റീസ് ബോബ്ഡേ അദ്ധ്യക്ഷനായ ബഞ്ച് വാദം കേള്‍ക്കല്‍ ജനുവരി 22 ലേക്ക് മാറ്റി.

കൂടാതെ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് പ്രചരണം നടത്താനും ജനുവരി രണ്ടാം വാരത്തോടു കൂടി ഇപ്പോള്‍ വന്നിരിക്കുന്ന ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഇന്ന് പരിഗണിക്കുന്നതിനാല്‍ നിരവധി നേതാക്കളും മുതിര്‍ന്ന അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. പല കേസുകളില്‍ അഭിഭാഷകള്‍ ഒന്നിച്ചു വാദം ഉന്നയിക്കാനാണ് ഇരിക്കുന്നത്.

ഹര്‍ജികളില്‍ വിശദമായ മറുപടിയ്ക്കും ചട്ടങ്ങള്‍ രൂപീകരിക്കാനും കേന്ദ്ര സര്‍ക്കാരിന് സമയം കിട്ടും. കപില്‍ സിബലാണ് മുസ്ളീം ലീഗിനായി ഹാജരാകുന്നത്. പൗരത്വ ബില്ലുിനെതിരേ ഇത്രയും ഹര്‍ജികള്‍ ഉള്ളതിനാല്‍ വാദം നീണ്ടു നില്‍ക്കുമെന്നും അതുകൊണ്ടു തന്നെ നിയമം സ്റ്റേ ചെയ്യരുതെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

Comments are closed.