മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു അന്തരിച്ചു

മുംബൈ: മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു 92 അന്തരിച്ചു. അസുഖങ്ങള്‍ കാരണം പൂനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി സാമൂഹിക പ്രശ്നങ്ങളിലും സജ്ജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം 20ലധികം മറാഠി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മറാഠി ചിത്രങ്ങള്‍ക്ക് പുറമെ ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇഎന്‍ടി ഡോക്ടറായിരുന്നു അദ്ദേഹം. നാട്യസാമ്രാട്ട് ആണ് ഏറ്റവും പ്രശസ്തമാക്കിയ ചിത്രം. ബോളിവുഡ് മുതിര്‍ന്ന താരം ഋഷി കപൂര്‍, പ്രകാശ് ജാവദേക്കര്‍, മധൂര്‍ ഭണ്ടാക്കര്‍ എന്നിവര്‍ ശ്രീറാം ലാഗോയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

Comments are closed.