ഈ വര്‍ഷം ബ്ലാക്ക് ഔട്ട് ദിവസങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍
പൊതുമേഖല ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ നെറ്റ്വർക്കിൽ ഈ വർഷം ‘ബ്ലാക്ക് ഔട്ട്’ ദിവസങ്ങൾ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിഎസ്എൻഎൽ ഇത്തരമൊരു നീക്കം നടത്തുന്നത് ഇതാദ്യമല്ല. 2019 ൽ ടെൽകോ ബ്ലാക്ക് ഔട്ട് ദിവസങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിരുന്നു.
ബ്ലാക്ക് ഔട്ട് ഡേയ്സുമായി ബന്ധപ്പെട്ട് സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിന്ന് ഇതുവരെ യാതൊരു വിധ അപ്ഡേറ്റുകളും ലഭ്യമായിട്ടില്ല. എല്ലാ ടെലികോം ഓപ്പറേറ്റർമാരും 2019ൽ ബ്ലാക്ക് ഔട്ട് ദിവസങ്ങൾ നീക്കം ചെയ്തിരുന്നു. 2020 ലും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്ലാക്ക് ഔട്ട് ദിവസങ്ങളെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് താരിഫ് പ്ലാൻ ഉണ്ടായിരുന്നിട്ടും ഉപയോക്താക്കളിൽ നിന്ന് സ്റ്റാൻഡേർഡ് നിരക്കുകൾ ഈടാക്കുന്ന ദിവസമാണ്. ഉദാഹരണത്തിന്, പുതുവത്സര ദിനത്തിൽ, ധാരാളം മൊബൈൽ ഫോൺ ഉപയോക്താക്കൾ ടെക്സ്റ്റ് മെസേജുകൾ അയ്ക്കുകയും വോയ്സ് കോളുകൾ ചെയ്യുന്നുമുണ്ട്.
അതുകൊണ്ട് തന്നെ സ്റ്റാൻഡേർഡ് നിരക്കുകൾ ഈടാക്കി ഇത്തരം ദിവസങ്ങളിൽ കമ്പനികൾ ലാഭം കൊയ്യുന്നു. കഴിഞ്ഞ രണ്ട് വർഷമായി, ഓപ്പറേറ്റർമാർ ഇന്ത്യൻ ടെലികോം വ്യവസായത്തിൽ നിന്ന് ബ്ലാക്ക് ഔട്ട് എന്ന ആശയത്തെ ഇല്ലാതാക്കുകയാണ്.
2020ന്റെ തുടക്കത്തിൽ തന്നെ ബിഎസ്എൻഎൽ ഈ വർഷം നെറ്റ്വർക്കിൽ ബ്ലാക്ക് ഔട്ട് ദിവസങ്ങളൊന്നും ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു. ബ്ലാക്ക് ഔട്ട് ദിവസങ്ങൾ നീക്കം ചെയ്യുന്ന പ്രവണത ആരംഭിച്ചത് റിലയൻസ് ജിയോയിൽ നിന്നാണ്.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇന്ത്യൻ ടെലികോം വിപണിയിൽ ആരംഭിച്ചതിനുശേഷം ഒരു ബ്ലാക്ക് ഔട്ട് ദിനവും ഉണ്ടായിരുന്നില്ല. മറ്റ് ഓപ്പറേറ്റർമാരും ഇത് പിന്തുടരാൻ നിർബന്ധിതരാവുകയായിരുന്നു.
2019 ൽ ബ്ലാക്ക് ഔട്ട് ഡേ കൺസെപ്റ്റ് നീക്കം ചെയ്ത ആദ്യത്തെ ഓപ്പറേറ്ററായി ബിഎസ്എൻഎൽ മാറി. അതിന് തൊട്ടുപിന്നാലെ വോഡഫോൺ ഐഡിയയും ഭാരതി എയർടെലും ഇതേ നടപടി സ്വീകരിച്ചു.
2020 ലും ബിഎസ്എൻഎൽ ബ്ലാക്ക് ഔട്ട് ഡേ ഉണ്ടായിരിക്കില്ലെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയെങ്കിലും വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവ ഇത് സംബന്ധിച്ച് യാതൊരു വിവരവും പുറത്ത് വിട്ടിട്ടില്ല. മിക്കവാറും, ടെലിക്കോം കമ്പനികളും ഈ വർഷവും ബ്ലാക്ക് ഔട്ട് ദിവസങ്ങൾ ഒഴിവാക്കിയേക്കും.
കൃത്യം ഒരു മാസം മുമ്പ് ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവ പുതിയ താരിഫ് പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.
സ്വകാര്യ ഓപ്പറേറ്റർമാരുമായി മത്സരിക്കാൻ ബിഎസ്എൻഎലിന് 4 ജി നെറ്റ്വർക്ക് ഇല്ലാത്തതിനാൽ കമ്പനി താരിഫ് വർദ്ധനവ് നടപ്പാക്കിയില്ല. കേരള സർക്കിളിന് പുറമെ ബിഎസ്എൻഎൽ പ്രവർത്തിക്കുന്ന എല്ലാ സർക്കിളുകളിലും പഴയ പ്ലാനുകൾ തന്നെയാണ് നിലവിലുള്ളത്.
Comments are closed.