പ്രതിഷേധക്കാര്‍ക്കെതിരെയുള്ള യുപി സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് ലൈംഗികാതിക്രമ കേസില്‍ 118 കോടി സമരക്കാരില്‍ നിന്നും പിരിച്ചെടുത്തോ എന്ന് വിമര്‍ശനം
ഛണ്ഡിഗഡ്: പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പൊതു മുതല്‍ നശിപ്പിക്കപ്പെട്ട് എന്നാരോപിച്ച് പ്രതിഷേധക്കാരുടെ വസ്തുവകകള്‍ യുപി സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടിരിക്കെ 2017 ല്‍ ഗുര്‍മീത് റാം റഹീം സിംഗിനെതിരായ ലൈംഗികാതിക്രമ കേസില്‍ ഹരിയാന സര്‍ക്കാര്‍ കണക്കാക്കിയ 118 കോടി സമരക്കാരില്‍ നിന്നും പിരിച്ചെടുത്തോ എന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.
ഹരിയാനയില്‍ ബിജെപിയുടെ കാലത്താണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ദേരാ സച്ചാ സൗദാ തലവനും ആള് ദൈവവുമായ ഗുര്‍മീത് രാം റഹീം അറസ്റ്റിലായത്. 2017 ഓഗസ്റ്റിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമുള്ള ഗുര്‍മീതിന്റെ സ്വത്തുക്കള്‍ പോലീസ് മരവിപ്പിച്ചിരുന്നു.
ഈ കാരണത്തില്‍ അനുയായികള്‍ വലിയ കലാപത്തിന് ഉത്തരവിടുകയും വലിയ തോതില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നഷ്ടപരിഹാരം ഇടാക്കാനുള്ള നടപടിക്രമങ്ങള്‍ ഇപ്പോഴും കോടതിയില്‍ തീരുമാനമാകാതെ കിടക്കുകയാണ്. കഴിഞ്ഞ മാസം പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വാദം കേള്‍ക്കല്‍ തുടങ്ങിയിരിക്കുകയാണ്.
Comments are closed.