സിട്രണ്‍ നിരയിയില്‍ നിന്നും C5 എയര്‍ക്രോസ് എസ്യുവി ഇന്ത്യന്‍ വിപണിയിലേക്ക്
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍ 2020 -ഓടെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. C5 എയര്‍ക്രോസ് എസ്യുവിയാണ് സിട്രണ്‍ നിരയിയില്‍ നിന്നും ആദ്യം ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന വാഹനം.
എസ്യുവി നിരയിലേക്ക് വാഹനം അവതരിപ്പിച്ചതിന് ശേഷം ഹാച്ച്ബാക്ക് ശ്രേണിയിലേക്കും വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിട്രണ്‍ നിരയില്‍ നിന്നും പുതിയൊരു വാഹനത്തിന്റെ കൂടി പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവരുന്നത്.
PSA EMP2 പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം എന്നാണ് റിപ്പോര്‍ട്ട്. PSA ഗ്രൂപ്പിന്റെ ഒട്ടുമിക്ക വാഹനങ്ങളും ഇതേ പ്ലാറ്റ്ഫോമിലാണ് നിരത്തിലെത്തുന്നത്. വോള്‍വോ XC 40, ബിഎംഡബ്ല്യു X 1, ഔഡി Q 3 എന്നിവര്‍ മത്സരിക്കുന്ന പ്രീമിയം സെഗ്മെന്റിലേക്കാകും വാഹനം എത്തുക.
222 bhp കരുത്ത് നല്കുന്ന 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 130 bhp കരുത്ത് നല്കുന്ന 1.5 ലിറ്റര്‍ ഡീസല്‍, 180 bhp കരുത്തുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്നീ എന്ജിന് ഓപ്ഷനിലാണ് വാഹനം വിദേശ വിപണിയിലുള്ളത്.
വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും C5 എയര്‍ക്രോസിന് പിന്നാലെ DS7 ക്രോസ്ബാക്ക് മോഡലിനെയും കമ്പനി വിപണയില്‍ എത്തിച്ചേക്കും. 2020 സെപ്തംബര്‍ മാസത്തോടെ C5 എയര്‍ക്രോസ് വിപണിയില്‍ എത്തും.
രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഉയര്‍ന്ന ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയാണ് സവിശേഷതകള്‍. ആഢംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് വാഹനത്തിന്റേത് എന്നാണ് റിപ്പോര്‍ട്ട്.
ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ആഢംബരമാക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും വാഹനത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്.
വാഹനത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി 360 ഡിഗ്രി ക്യാമറ, റിവേഴ്സ് ക്യാമറ, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്ട്രോള്, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നിവയും ഇടം പിടിച്ചേക്കും.
Comments are closed.