ക്ലാസിക്ക് 350 ബിഎസ് VI മോഡലിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ്
ക്ലാസിക്ക് 350 ബിഎസ് VI മോഡലിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തക്കിയിരുന്നു. ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണിണിത്.
എന്നാല്‍ വിപണിയിലെ മാന്ദ്യം വാഹനത്തിന്റെ വില്‍പ്പനയെയും ബാധിച്ചുവെന്നുവേണം പറയാന്‍. ക്ലാസിക്ക് 350-ന്റെ പുതിയ പതിപ്പ് എത്തുന്നതോടെ വില്‍പ്പന തിരിച്ച് പിടിക്കാമെന്ന് പ്രതിക്ഷയിലാണ് കമ്പനി. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും പുതുമയോടെയാകും മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കുക.
ഫ്യുവല്‍ ഇഞ്ചക്ഷന് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പ് എത്തുക. വരും മാസങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിക്കും എന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
ബൈക്കില്‍ പുതിയ നിറങ്ങളും അതോടൊപ്പം ഫാക്ടറിയില്‍ ഘടിപ്പിച്ച അലോയി വീലുകളും ഇടംപിടിച്ചിരിക്കുന്നതായി ചിത്രത്തില്‍ കാണാന്‍ സാധിക്കും. ക്ലാസിക്ക് 350 ഗണ്‍മെറ്റല്‍ ഗ്രേ പതിപ്പിന് ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകള്‍ ലഭിക്കും. അതേസമയം സ്റ്റെല്‍ത്ത് ബ്ലാക്ക് പുതിയ കളര്‍ ഓപ്ഷനായി മോട്ടോര്‍സൈക്കിളില്‍ അവതരിപ്പിക്കും.
നേരത്തെ ക്ലാസിക്ക് 500 സീരീസുകളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. ഫാക്ടറിയില്‍ നിന്നുള്ള അലോയി വീലുകളും ചില സ്റ്റിക്കര്‍ നവീകരണങ്ങളും സ്റ്റെല്‍ത്ത് ബ്ലാക്ക് 350-യില്‍ ഉള്‍പ്പെടുത്തും. ഇതിന് ടാങ്കില്‍ ലൈനുകളും, ഫ്യുവല്‍ ടാങ്കിലെ റോയല്‍ എന്‍ഫീല്‍ഡ് ലോഗോയ്ക്കും സെന്റര്‍ കണ്‍സോളിനും റെഡ് കളര്‍ ലഭിക്കും.
ക്ലാസിക്ക് 350-യിലെ രണ്ടാമത്തെ പുതിയ കളര്‍ ഓപ്ഷന് ക്രോം ആയിരിക്കും. എന്നാല്‍ ഇത് സ്പോക്ക് വീലുകളില്‍ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ചോ, എഞ്ചിന് സംബന്ധിച്ചോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
എന്‍ട്രി-ലെവലിലേക്ക് പുതിയ ഹിമാലയന്‍ മോഡലിനെ അവതരിപ്പിക്കുമെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. 250 സിസി അഡ്വഞ്ചര്‍ നിരയിലേക്കാണ് പുതിയ ബൈക്ക് എത്തുന്നു എന്നതും ശ്രദ്ധേയമാണ്.
കെടിഎം 250 അഡ്വഞ്ചര്‍ മോഡലായിരിക്കും വിപണിയിലെ എതിരാളി. കഴിഞ്ഞ മാസമാണ് കെടിഎം 250 അഡ്വഞ്ചര്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഉടന്‍ തന്നെ ബൈക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും കെടിഎം അറിയിച്ചു.
അടുത്ത വര്‍ഷം അവസാനമോ, 2021 -ന്റെ തുടക്കത്തിലോ ബൈക്കിനെ കമ്പനി വിപണിയില്‍ എത്തിക്കും. ഓഫ് റോഡിങിന് സഹായകമാകുന്ന വിധത്തിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് മുന്നില്‍ 21 ഇഞ്ച് ടയറും, പിന്നില്‍ 18 ഇഞ്ച് ടയറുകളുമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പുതിയ 250 സിസി ബൈക്കിന് മുന്നില്‍ 19 ഇഞ്ച് ടയറും, പിന്നില്‍ 17 ഇഞ്ച് ടയറുമാണ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.
Comments are closed.