പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അമിത്ഷാ
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരേ വന്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അമിത്ഷാ കോണ്‍ഗ്രസിനോട് ചോദിക്കുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരെ രാഷ്ട്രീയ ലക്ഷ്യത്തോടെ സൃഷ്ടിച്ചതാണ്.
ബിജെപി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് പ്രശ്നങ്ങളില്ല എന്നത് മാത്രം പരിശോധിച്ചാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എന്താണെന്ന് വ്യക്തമാകുമെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം എന്തുകൊണ്ട് പ്രതിഷേധം എന്ന് പറയേണ്ടതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മറ്റൊരു പ്രശ്നങ്ങളും ഇല്ലാത്ത സാഹചര്യത്തില്‍ ജനങ്ങളുടെ മനസ്സില്‍ കയറിപ്പറ്റാന്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ആള്‍ക്കാര്‍ക്ക് പൗരത്വം നല്കാന് വേണ്ടിയുള്ളതാണ് പുറത്താക്കാന്‍ വേണ്ടിയുള്ളതല്ല. ഇത് മനസ്സിലാക്കിയ ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴില്ല.
ദേശീയ പൗരത്വ റജിസ്റ്റര്‍ രാജ്യം മുഴുവനുമായി ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും അക്രമാസക്തമായ ലഹളകള്‍ നടക്കുന്നത് ചില തെരഞ്ഞെടുത്ത ഇടങ്ങളിലാണ്. കലാപത്തിന് പിന്നില്‍ എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും പറഞ്ഞ അമിത്ഷാ അക്രമത്തിനെതിരേ നടക്കുന്ന പോലീസ് നടപടിയെ ന്യായീകരിക്കുകയും ചെയ്തു. ബസുകളും മറ്റും കത്തിയെരിയുമ്പോള്‍ പോലീസ് മിണ്ടാതിരിക്കുമോയെന്നും അവിടെ ആയുധം എടുക്കുകയില്ലേ എന്നും ചോദിച്ചിരുന്നു.
മതപീഡനത്തെ തുടര്‍ന്ന് സ്വന്തം രാജ്യത്ത് നിന്നും ഓടിപ്പോരേണ്ടി വന്ന മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ആറ് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് പൗരത്വം നല്‍കുന്നത്. ഇത് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ പട്ടേലും വാഗ്ദാനം ചെയ്തതാണെന്നും രാഹുലും പ്രിയങ്കയും നുണ പ്രചരിപ്പിക്കുകയാണ്.
പുതിയ നിയമം അനുസരിച്ച് ഒരു ഇന്ത്യാക്കാരനും പൗരത്വം നഷ്ടമാകില്ലെന്ന് ആവര്‍ത്തിച്ചു പറയുകയാണെന്നും ജനങ്ങള്‍ക്ക് ഇക്കാര്യം മനസ്സിലാക്കാന്‍ രാജ്യവ്യാപകമായ പ്രചരണം അഴിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed.