ബിഎസ് VI പതിപ്പിനായുള്ള ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്
ക്ലാസിക്ക് 350 ബിഎസ് VI മോഡലിനെ അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചിരുന്നു. അധികം വൈകാതെ തന്നെ വിപണിയില്‍ അവതരിപ്പിക്കും കമ്പനി വ്യക്തക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഈ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണിണിത്. പുതിയ ബിഎസ് VI പതിപ്പിനായുള്ള ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 10,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.
ജനുവരി 7 -ന് ബൈക്കിനെ വിപണിയില്‍ അവതരിപ്പിച്ചേക്കും. ബൈക്ക് ഡീലര്‍ഷിപ്പില്‍ എത്തിയതുകൊണ്ട്, വിപണിയില്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബൈക്കിന്റെ എഞ്ചിന് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല.
പുതിയ അലോയി വീലുകളും, പുതിയ നിറക്കൂട്ടുകളും വേറിട്ട് ടാങ്ക് ബാഡ്ജിങ്ങുമൊക്കെയാണ് വാഹനത്തിന്റെ സവിശേഷത. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നിലവില്‍ 1.53 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറും വില. എന്നാല്‍ എഞ്ചിന് നിലവാരം ഉയര്‍ത്തുന്നതോടെ ബൈക്കിന്റെ വിലയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ഫ്യുവല്‍ ഇഞ്ചക്ഷന് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തും എന്നതും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ പുതിയ നിറങ്ങളും അതോടൊപ്പം ഫാക്ടറിയില്‍ ഘടിപ്പിച്ച അലോയി വീലുകളും ഇടംപിടിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കും.
ക്ലാസിക്ക് 350 ഗണ്‍മെറ്റല്‍ ഗ്രേ പതിപ്പിന് ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകള്‍ ലഭിക്കും. അതേസമയം സ്റ്റെല്‍ത്ത് ബ്ലാക്ക് പുതിയ കളര്‍ ഓപ്ഷനായി മോട്ടോര്‍സൈക്കിളില്‍ അവതരിപ്പിക്കും. നേരത്തെ ക്ലാസിക്ക് 500 സീരീസുകളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ.
ഫാക്ടറിയില്‍ നിന്നുള്ള അലോയി വീലുകളും ചില സ്റ്റിക്കര്‍ നവീകരണങ്ങളും സ്റ്റെല്‍ത്ത് ബ്ലാക്ക് 350-യില്‍ ഉള്‍പ്പെടുത്തും. ഇതിന് ടാങ്കില്‍ ലൈനുകളും, ഫ്യുവല്‍ ടാങ്കിലെ റോയല്‍ എന്‍ഫീല്‍ഡ് ലോഗോയ്ക്കും സെന്റര്‍ കണ്‍സോളിനും റെഡ് കളര്‍ ലഭിക്കും. ക്ലാസിക്ക് 350-യിലെ രണ്ടാമത്തെ പുതിയ കളര്‍ ഓപ്ഷന് ക്രോം ആയിരിക്കും.
Comments are closed.