കുറ്റ്യാടിയില്‍ പതിനൊന്ന് വയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡിനത്തിന് ഇരയാക്കിയ അച്ഛനും മകനും അറസ്റ്റില്‍

കോഴിക്കോട്: കുറ്റ്യാടിയില്‍ പതിനൊന്ന് വയസ്സുകാരിയെ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡിനത്തിന് ഇരയാക്കിയ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മല്‍ ലക്ഷം വീട് കോളനിയിലെ സന്തോഷ് എന്ന 48കാരനും മകന്‍ അപ്പു എന്ന് വിളിക്കുന്ന 22കാരന്‍ അരുണ്‍ലാല്‍ എന്നിവരാണ് അറസ്റ്റിലായത്.

എന്നാല്‍ പെണ്‍കുട്ടി ഒന്നാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ അരുണ്‍ലാല്‍ നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നുവെന്നും മൂന്നാം ക്ലാസ് മുതല്‍ അരുണ്‍ലാലിന്റെ അച്ഛന്‍ സന്തോഷും പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നെന്നുമാണ് പരാതി. അതേസമയം കുട്ടികളുടെ ബന്ധുക്കള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ വീട്ടില്‍ എത്തിച്ചും ചിലപ്പോള്‍ അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയും സ്വന്തം വീട്ടില്‍ വെച്ചും സന്തോഷ് കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് പോക്സോ നിയമം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Comments are closed.