സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയും ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 3710 രൂപയുമായി വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. നാല് ദിവസത്തിനുള്ളില്‍ പവന് 680 രൂപയാണ് ഉയര്‍ന്നത്. ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1554 ഡോളര്‍ ആയി. ഒറ്റ ദിവസത്തിനല്‍ 11 ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ആഗോളവിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും ബാധിക്കുന്നത്.

Comments are closed.