ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ പോലീസ് മുസ്ലീംഗളെ വംശഹത്യ നടത്തുന്നവെന്ന് ഇമ്രാന് ഖാന്റെ വ്യാജ വീഡിയോ പ്രചരണം
ഇസ്ലാമാബാദ്: ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ പോലീസ് മുസ്ലീംഗളെ വംശഹത്യ നടത്തുന്നവെന്ന് ഇന്ത്യയ്ക്ക് എതിരെ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വ്യാജ വീഡിയോ പ്രചരണം വൈറലായതോടെ സത്യാവസ്തയും പുറത്തെത്തിയിരിക്കുകയാണ്. ബംഗ്ലാജേശിലെ ധാക്കയില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റേതാണ് വീഡിയോ. ബംഗ്ലാദേശ് പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആയ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന് സംഘം ആളുകളെ മര്‍ദ്ദിക്കുന്ന വീഡിയോയാണത്.
ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ആണ് ഇന്ത്യയിലേത് എന്ന പേരിലാണ് ഇമ്രാന് ഖാന് പങ്കുവെച്ചത്. റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെ ചുരുക്കമായ ആര് എ ബി എന്ന് ഇമ്രാന് ഖാന് പങ്കുവെച്ച വീഡിയോയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമില്‍ എഴുതിയിരിക്കുകയാണ്. തുടര്‍ന്ന് വീഡിയോ ഉത്തര്‍ പ്രദേശില്‍ നിന്നുളളതല്ലെന്നും 2013 മെയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുളളതാണെന്നും വാര്‍ത്താ ലിങ്കുകള്‍ അടക്കം ഉള്‍പ്പെടുത്തി വിശദീകരിക്കുകയായിരുന്നു ഉത്തര്‍പ്രദേശ് പോലീസ്.
Comments are closed.