ലൈഫ് പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്
തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന് ലൈഫ് ഗുണഭോക്താക്കളുടെ ആദ്യ സംഗമത്തില്‍ സംസാരിക്കുകയായിരുന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന് വ്യക്തമാക്കി. ലൈഫ് ഭവന പദ്ധതിക്കായി ഇതുവരെ 4492 കോടിരൂപയാണ് ചെലവഴിച്ചത്.
സ്ഥലം കിട്ടാത്തതിനാല്‍, മൂന്നാം ഘട്ടത്തില്‍ വീടുകള്‍ക്ക് പകരം ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറയുന്നു. തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും വര്‍ക്കല ബ്ലോക്കില്‍ നിന്നുള്ള രണ്ടായിരം ഗുണ ഭോക്താക്കളുമാണ് പങ്കെടുത്തത്. സംഗമത്തില്‍ സര്‍ക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും ലഭ്യമാക്കാന്‍ വിവിധ സ്റാറാളുകളും ലൈഫ് കുടുംബ അംഗങ്ങള്‍ക്കായി വൈദ്യപരിശോധനക്കുള്ള സൗകര്യവുമൊരുക്കിയിരുന്നു.
Comments are closed.