ഉത്തര്‍പ്രദേശില്‍ കുപ്പിയില്‍ പെട്രോള്‍ നല്കാന് വിസമ്മതിച്ചതിന് പെട്രോള്‍ പമ്പ് ജീവനക്കാരനെ കത്തിക്കാന്‍ ശ്രമം
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കുപ്പിയില്‍ പെട്രോള്‍ നല്കാന് വിസമ്മതിച്ചതിന് പെട്രോള്‍ പമ്പ് ജീവനക്കാരനെ കത്തിക്കാന്‍ ശ്രമിച്ചു.
വെള്ളിയാഴ്ച കുപ്പിയില്‍ പെട്രോള്‍ നല്കാന് വിസമ്മതിച്ചതോടെ യുവാവ് മറ്റൊരു പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി തിരിച്ചുവന്ന് ജീവനക്കാരനു മേല്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മൊറാദാബദ് എസ്.പി അമിത് കുമാര്‍ ആനന്ദ് വ്യക്തമാക്കി. തുടര്‍ന്ന്് വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി യുവാവിനെ അറസ്റ്റു ചെയ്തു.
Comments are closed.