പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെപ്പോലും കാരണം കൂടാതെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന് പ്രിയങ്ക ഗാന്ധി
മുസഫര്‍നഗര്‍: മുസഫര്‍നഗറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റ പേരില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വേദനയുടെ ഈ മണിക്കൂറികളില്‍ നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവുമെന്നും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെപ്പോലും കാരണം കൂടാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതെന്നും ചിലര്‍ മോചിതരായി മറ്റ് ചിലര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ ആണെന്നും പ്രതികരിച്ചു.
ഡിസംബര്‍ 20-21 രാത്രിയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ക്രൂരമായി മര്‍ദിച്ച റുഖിയ പര്‍വീണുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരുടെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നൂര്‍ മുഹമ്മദിന്റെ കുടുംബത്തേയും പൊലീസ് അറസ്റ്റ് ചെയ്ത മൗലാനാ ആസാദ് ഹുസൈനിയേയും പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ത്ഥികളേയും പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു.
Comments are closed.