പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ കൂടുതല്‍ വിശ്വസ്തരെ ഉള്‍പ്പെടുത്താനുള്ള ശ്രമത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എന്‍ഡിപിയിലും ബിഡിജെഎസിലും ഭിന്നതയുണ്ടാക്കി സുമാദായ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ബിജെപി തന്ത്രത്തിനു പിന്നാലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കരുനീക്കങ്ങള്‍ നടക്കുകയാണ്. ബിഡിജെഎസിനെ പിളര്‍ത്തുകയാണ് സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ ലക്ഷ്യം.
അതിനിടെ, പിളര്‍പ്പ് ഒഴിവാക്കാന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ കൂടുതല്‍ വിശ്വസ്തരെ ഉള്‍പ്പെടുത്തുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി നേതൃത്വങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സുഭാഷ് വാസു രംഗത്തെത്തിയതിന് പിന്നാലെ തുഷാറിനോടും വെള്ളാപ്പള്ളി നടേശനോടും എതിര്‍പ്പുള്ള, സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും മുന്‍ ഡിജിപി ടി.പി. സെന്‍കുമാറാണ്.
അതേസമയം വിശ്വസ്തനായ സിനില്‍ മുണ്ടപ്പള്ളിയെ സംസ്ഥാന വൈസ് പ്രസിഡന്റായും വയനാട് ഇലക്ഷന് കോര്‍ഡിനേറ്റര്‍മാരായ പച്ചയില്‍ സന്ദീപ്, അനിരുദ്ധ് കാര്ത്തികേയന് എന്നിവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായും നിയമിച്ചു. സുഭാഷ് വാസുവിന്റെ ആരോപണങ്ങള്‍ക്ക് തല്കാലം മറുപടി നല്‍കേണ്ടന്നാണ് വെളളാപ്പള്ളിയുടെയും തുഷാറിന്റെയും തീരുമാനം.
എന്‍ഡിഎയിലെ ഘടക കക്ഷിയായി നില്‍ക്കുമ്പോഴും വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന പരാതിയുമായി പലവട്ടം കേന്ദ്ര നേതൃത്വത്തെ തുഷാര്‍ വെള്ളാപ്പള്ളി സമീപിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ല. അവഗണന സഹിച്ച് എന്‍ഡിഎയില്‍ നില്‍ക്കേണ്ടെന്ന നിലപാടാണ് ബിഡിജെഎസിലെ മിക്ക നേതാക്കള്‍ക്കുമുള്ളത്.
Comments are closed.