ബിഎസ് VI എഞ്ചിന് കരുത്തില്‍ MT-15 യമഹ വിപണിയില്‍
2019 ഡിസംബര്‍ 20-നാണ് ബിഎസ് VI എഞ്ചിന് കരുത്തില്‍ MT-15 നെ യമഹ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ ബൈക്ക് വില്‍പ്പനയ്ക്കായി എത്തുമെന്നും അടുത്തിടെ റിപ്പോര്‍ട്ട് എത്തിയിരുന്നു.
ബിഎസ് IV -ല്‍ നിന്നും ബിഎസ് VI -ലേക്ക് എഞ്ചിന് നവീകരിച്ചപ്പോള്‍ കരുത്തില്‍ വ്യത്യാസം വന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്യുഡ്-കൂള്‍ഡ് ബിഎസ് IV എഞ്ചിന് 10,000 rpm -ല്‍ 19.3 bhp കരുത്തും 8,500 rpm -ല്‍ 14.7 Nm torque ഉം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പുതിയ എഞ്ചിന്റെ കരുത്ത് 0.8 bhp കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ബിഎസ് VI എഞ്ചിന് 10,000 rpm -ല്‍ 18.5 bhp കരുത്ത് സൃഷ്ടിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ടോര്‍ഖ് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഉടന്‍ തന്നെ ബൈക്കിന്റെ വിലയും പ്രഖ്യാപിക്കും.
നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും 5,000 രൂപ മുതല്‍ 6,000 രൂപയുടെ വരെ വില വര്‍ധനവ് ഉണ്ടായോക്കും. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് MT-15 നെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.
ഫുള്ളി ഫെയേര്‍ഡ് YZF R15 V3.0 മോഡലിന്റെ നേക്കഡ് പതിപ്പാണ് MT-15. ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ബൈക്കിന് ലഭിക്കുന്നത്. വിപണിയിലെത്തിയ ആദ്യ മാസത്തിനുള്ളില്‍ 5,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബൈക്കിന് ലഭിച്ചത്.
ബിഎസ് VI പതിപ്പ് പുതിയ എഞ്ചിനൊപ്പം, പുതിയ നിറത്തിലും വിപണിയില്‍ ലഭ്യമാകും. ഐസ് ഫ്ളു വെര്‍മിലിയന്‍ കളര്‍ ഓപ്ഷനിലാണ് പുതിയ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. ബൈക്കിന്റെ അലോയി വീലുകളില്‍ റെഡ് നിറവും, പുതിയ ബോഡി വര്‍ക്കുകളും കാണാന്‍ സാധിക്കും.
ഈ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എല്‍ഇഡി ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ്, സിംഗിള്‍-ചാനല്‍ എബിഎസ് ഉള്ള ഫ്രണ്ട്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകള്‍, സിംഗിള്‍-പീസ് സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാകും ബൈക്കില്‍ ഇടം പിടിക്കുന്ന മറ്റ് പ്രധാന സവിശേഷതകള്‍.
മുന്‍വശത്ത് പരമ്പരാഗത ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണാത്മക രൂപകല്‍പ്പനയുള്ള മോട്ടോര്‍ സൈക്കിള്‍ വളരെ സ്പോര്‍ടിയും മസ്കുലര്‍ രൂപവും നല്കുന്നു.
ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപ്പാച്ചെ RTR 200 4V, സുസുക്കി ജിക്സെര്‍ 155, കെടിഎം ഡ്യൂക്ക് 125 എന്നിവയാണ് യമഹ MT-15 ന്റെ വിപണിയിലെ എതിരാളികള്‍. റേ ZR 125, റേ ZR 125 സ്ട്രീറ്റ് റാലി മോഡലുകളുടെ ബിഎസ് VI പതിപ്പുകളെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
Comments are closed.