ഹരിയാനയില്‍ ഒമ്പതു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒമ്പതു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അഞ്ജാതനായ ഒരാള്‍ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോകുന്നതായി കണ്ടെത്തുകയും തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം മനേസറിലെ മദ്യശാലയുടെ സമീപത്ത് നിന്ന് ശനിയാഴ്ച കണ്ടെത്തുകയുമായിരുന്നു.
അതേസമയം കുട്ടിയെ കാണാനില്ലെന്ന പരാതി നല്കാന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് അപമര്യാദയായി പെരുമാറിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments are closed.