നടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച ദിലീപ് ഹാജരാകണമെന്നു ജഡ്ജി കര്‍ശന നിര്‍ദേശം നല്കി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഇന്നലെ ഹാജരാകണമെന്നു പ്രതികളോടു ജഡ്ജി നിര്ദേശിച്ചിരുന്നിട്ടും ദിലീപ് മാത്രം ഹാജരായിരുന്നില്ല. കേസില്‍ കോടതിയില്‍ ദിലീപ് ഹാജരാകാതിരുന്നത് 11 തവണയെന്നു പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ദിലീപ് ഹാജരാകണമെന്നു ജഡ്ജി കര്‍ശന നിര്‍ദേശം നല്കി. വിടുതല്‍ ഹര്‍ജി തീര്‍പ്പാക്കുന്നതു പത്തുദിവസത്തേക്കു നീട്ടിവയ്ക്കണമെന്നു ദിലീപ് അഭ്യര്‍ത്ഥിച്ചെങ്കിലും ജഡ്ജി വഴങ്ങിയിരുന്നില്ല.
കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് നല്കിയ വിടുതല്‍ ഹര്‍ജി വിചാരണകോടതി തള്ളിയതോടെ ദിലീപ് ഹൈക്കോടതിയില്‍ നാളെ റിവിഷന്‍ പെറ്റീഷന് നല്‍കുകയാണ്. ഒന്നാം സാക്ഷിയുടെ ക്രോസ് വിസ്താരത്തിനു ഫോറന്‍സിക് റിപ്പോര്‍ട്ട് ആവശ്യമായതിനാല്‍ വിചാരണ നീട്ടിവയ്ക്കണമെന്നു ദിലീപിന് ആവശ്യപ്പെടാം.
ഈ ആവശ്യം വിചാരണക്കോടതി അനുവദിച്ചില്ലെങ്കില്‍ മേല്‍ക്കോടതികളെ സമീപിക്കാവുന്നതാണ്. അതേസമയം കുറ്റകൃത്യവുമായി പ്രഥമദൃഷ്ട്യാ തന്നെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും പ്രോസിക്യൂഷനു ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു ദിലീപ് വാദിക്കുന്നത്. സ്റ്റേ ഇല്ലാത്തതിനാല്‍ അപ്പീലുമായി ദിലീപ് മേല്‍കോടതികളെ സമീപിച്ചാലും വിചാരണയ്ക്കു തടസമുണ്ടാകില്ല. സാക്ഷിവിസ്താരവുമായി പ്രോസിക്യൂഷനു മുന്നോട്ടുപോകാനാവുന്നതാണ്.
Comments are closed.