14 കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സൗദിയില്‍ ആത്മഹത്യ ചെയ്തു
റിയാദ്: ജുബൈല്‍ ഇന്ത്യന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സൗദിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വള്ളിയാഴ്ച രാത്രി ചെന്നൈ സ്വദേശി എന്‍ ശ്രീനിവാസന്-ദേവി ദമ്പതികളുടെ മകള്‍ ഹര്‍ഷ വര്‍ധിനി എന്ന 14കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാപിതാക്കള്‍ സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് ജുബൈലിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മകളുടെ മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതെ വന്നതോടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്.
അയല്‍വാസിയുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായിരുന്നില്ല. സംഭവം കണ്ട് ബോധം നഷ്ടപ്പെട്ട അമ്മ ദേവിയെ ആദ്യം ജുബൈല്‍ അല്‍മന ആശുപത്രിയിലും തുടര്‍ന്ന് ഖോബാറിലെ ആശുപത്രിയിലേക്കും മാറ്റി. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. അതേസമയം കുട്ടിയുടേത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് മുറിയില്‍ നിന്നും കണ്ടെടുത്തിരുന്നു.
Comments are closed.