നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഈ മാസം 28ന് ; ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എല്ലാ കക്ഷികളുടെയും അഭിപ്രായം തേടിയ ശേഷം വിചാരണ നടപടികള്‍ ഈ മാസം 28ന് ആരംഭിക്കാന്‍ കോടതി തീരുമാനിച്ചു. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ നടപടികളും അടച്ചിട്ട കോടതിമുറിയിലാണ് നടന്നത്. അതേസമയം പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കുറ്റം പ്രതികള്‍ എല്ലാവരും നിഷേധിക്കുകയുമായിരുന്നു.
2017 ഫെബ്രുവരിയിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. 12 പ്രതികളാണ് കേസിലുള്ളത്. ആറു മാസത്തിനകം വിചാരണ പുര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തുടര്‍ന്ന് ഈ ആഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദിലീപ്. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും പത്താംപ്രതി വിഷ്ണുവും നല്കിയ വിടുതല്‍ ഹര്‍ജി കഴിഞ്ഞ ദിവസം വിചാരണ കോടതി തള്ളുകയായിരുന്നു.
Comments are closed.