യുദ്ധകാഹളമെന്ന പോലെ ഇറാന് ജാംകരണ്‍ പള്ളിയുടെ താഴികക്കുടത്തിനു മീതെ ചുവന്ന പതാക ഉയര്‍ത്തി
വാഷിംഗ്ടണ്‍: ഇറാന് സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനു പിന്നാലെ ഇറാന് ജാംകരണ്‍ പള്ളിയുടെ താഴികക്കുടത്തിനു മീതെ ചുവന്ന പതാക ഉയര്‍ത്തി. ചുവന്നകൊടി ഉയര്‍ത്തുന്നതിന്റെ അര്‍ത്ഥം അന്യായമായി ചൊരിഞ്ഞ ചോരയ്ക്ക് പകരം വീട്ടുക എന്നതാണ്. അമേരിക്കയുടെ 35 സൈനികത്താവളങ്ങളും സഖ്യകക്ഷിയായ ഇസ്രയേലിലെ ടെല്‍ അവീവ് നഗരവും തങ്ങളുടെ പ്രഹര പരിധിയിലാണെന്ന് ഇറാന് താക്കീത് കൊടുത്തിരുന്നു.
എന്നാല്‍ ഇറാനിയന്‍ സംസ്കാരവുമായി ബന്ധമുള്ള 52 കേന്ദ്രങ്ങള്‍ ഞങ്ങള്‍ തകര്‍ക്കുമെന്നും ഏറ്റവും പുതിയതും മനോഹരവുമായ ആയുധങ്ങള്‍ ഒരു മടിയുമില്ലാതെ പ്രയോഗിക്കും. 1979ല്‍ ടെഹറാനിലെ അമേരിക്കന്‍ എംബസിയില്‍ ഒരു വര്‍ഷത്തിലേറെ ബന്ദികളാക്കിയ അമേരിക്കന്‍ പൗരന്മാരുടെ എണ്ണമാണ് 52 – എന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ഇറാന്റെ പ്രതികാരത്തിന്റെ തുടക്കമെന്നപോലെ ശനിയാഴ്ച രാത്രി ബാഗ്ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും യു. എസ് വ്യോമസേനാ താവളത്തിലും മിസൈല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.
Comments are closed.