മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ ഇനി അഞ്ച് ദിവസം മാത്രമുള്ളപ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി പൊലീസ്
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവനുസരിച്ച് ഇനി അഞ്ച് ദിവസം മാത്രമുള്ളപ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍. തുടര്‍ന്ന് ജില്ലാഭരണകൂടവും മരട് നഗരസഭയും ഇന്നലെ പുറത്തിറക്കിയ പട്ടികയില്‍ ഹോളിഫെയ്ത്തും ആല്‍ഫ സെറീനും അഞ്ച് മിനിട്ട് വ്യത്യാസത്തില്‍ പൊളിക്കുമെന്ന് വ്യക്തമാക്കുന്നു. ജനുവരി 11ന് രാവിലെ 11നും 11.30നും ഇവ രണ്ടും പൊളിക്കുമെന്നാണ് മുമ്പ് നിശ്ചയിച്ചിരുന്നത്.
അതേസമയം ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റില്‍ എമല്‍ഷന്‍ എക്സ്പ്ലോസീവ്സ് നിറച്ചു കഴിഞ്ഞു. ഇന്നലെ ജെയിന് കോറല്‍കേവില്‍ ഇവ നിറയ്ക്കാന്‍ ആരംഭിച്ചു. ആകെ 400 കിലോ സ്ഫോടകവസ്തുവാണ് ഉപയോഗിക്കുക. ബുധനാഴ്ച വരെ ജെയിനില്‍ ഈ ജോലി തുടരും. ആല്‍ഫ സെറീന് ഫ്ലാറ്റുകളില്‍ ഇന്ന് ആരംഭിക്കും. എച്ച്.ടു.ഒ ഫ്ലാറ്റിന്റെയും ആല്‍ഫ സെറീനിന്റെയും ബ്ലാസ്റ്റിംഗ് പോയിന്റുകള്‍ തീരുമാനമായി. സുരക്ഷാ ക്രമീകരണങ്ങളുടെ വിശദപദ്ധതി പൊലീസ് തയ്യാറാക്കി. സ്ഫോടനം നടത്തുന്ന പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കലിനും മറ്റും സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ മേല്‍നോട്ടം വഹിക്കുന്നതാണ്.
Comments are closed.