ജെ.എന്‍.യു : ആക്രമണം ആസൂത്രിതമാണെന്നതിന് വാട്സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍ തെളിവായി നിരത്തി വിദ്യാര്‍ത്ഥികള്‍
ന്യൂഡല്‍ഹി: ജവര്‍ഹര്‍ലാല്‍ നെഹറു യൂണിവേഴ്സിറ്റിയില്‍ മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായി അക്രമികള്‍ ഇരുട്ടിന്റെ മറവില്‍ ആക്രമണം നടത്തിയതോടെ ആനി രാജ അടക്കം ഇടത് നേതാക്കള്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് മെയിന്‍ ഗേറ്റില്‍ ധര്‍ണ നടത്തുകയും കാമ്പസില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍പ്പെടെ ആയിരത്തോളം പേര് മാര്‍ച്ച് നടത്തുകയും ചെയ്തു.
തുടര്‍ന്ന് ആക്രമണം ആസൂത്രിതമാണെന്നതിന് വാട്സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍ തെളിവായി നിരത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ജെ.എന്‍.യുവിലെ ‘ദേശ വിരുദ്ധരെ’ ഇല്ലാതാക്കണമെന്ന് സന്ദേശങ്ങളിലുണ്ട്. അക്രമികള്‍ക്ക് ജെ.എന്‍.യുവില്‍ എത്താനുള്ള വഴികളും പറഞ്ഞു കൊടുക്കുന്നുണ്ട്. പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കണമെന്നും പറയുന്നുണ്ട്. ഫ്രണ്ട്സ് ഒഫ് ആര്.എസ്.എസ്, യൂണിറ്റി എഗന്‍സ്റ്റ് ലെഫ്റ്റ് എന്നീ പേരുകളിലുള്ള ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്.
അതേസമയം ആക്രമണത്തിന് പിന്നാലെ ജെ.എന്‍.യുവില്‍ അതീവ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കാമ്പസിലേക്കുള്ള റോഡുകള്‍ ബാരിക്കേഡുകള്‍ വച്ച് അടച്ചു. കാമ്പസില്‍ 700 പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും തങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിയാത്ത വി.സി. രാജി വയ്ക്കണമെന്നും ഐഷി ഇന്നലെ ആശുപത്രിയില്‍ നിന്ന് കാമ്പസിലെത്തി മാദ്ധ്യമങ്ങളെ കണ്ടിരുന്നു. ഇതിനിടെ സബര്‍മതി ഹോസ്റ്റലിലെ വാര്ഡന് രാജി വച്ചിരുന്നു.
Comments are closed.