കാക്കനാട് വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയിലായി

കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ കുസുമഗിരി എന്ന സ്ഥലത്ത് വെച്ച് വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ബസ്സിറങ്ങി അടുത്തുള്ള ഡേ കെയര്‍ സെന്ററിലേക്ക് നടക്കുമ്പോഴായിരുന്നു ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ത്ഥിനി നൂര്‍ജഹാന് കുത്തേറ്റത്. കഴുത്തിലും നെഞ്ചിലും കൈയിലും വയറിലും കുത്തേറ്റിട്ടുണ്ട്.

രക്ഷിക്കാന്‍ നോക്കിയ നാട്ടുകാരെയും അമല്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബൈക്കില്‍ പിന്തുടര്‍ന്നെത്തി കുത്തിവീഴ്ത്തിയ ശേഷം നാട്ടുകാര്‍ കല്ലെടുത്ത് എറിഞ്ഞതോടെ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രണയബന്ധം നിരസിച്ചതിനാണ് ആക്രമണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി പൊലീസ്. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും.

അതേസമയം, പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുത്തേറ്റ മുറിവുകള്‍ ആഴത്തില്‍ ഉള്ളതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയില്‍ എത്തിച്ച നൂര്‍ജഹാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരിക്കുകയാണ്.

Comments are closed.