രക്ഷിതാക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന രണ്ട് വയസുകാരി കാറിടിച്ച് മരിച്ചു

ദുബായ്: നഗരത്തിലെ ഒരു ഹോട്ടിലിന്റെ പ്രവേശന കവാടത്തിനരികില്‍ രക്ഷിതാക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന രണ്ട് വയസുകാരി കാറിടിച്ച് മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ രക്ഷിതാക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയും എന്നാല്‍ അപ്രതീക്ഷിതമായി റോഡിലേക്ക് ഇറങ്ങിയ കുട്ടിയെ കണ്ട ഡ്രൈവര്‍ക്ക് വാഹനം നിര്‍ത്താനാകാതെ കാര്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഗരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചിരുന്നു.

Comments are closed.