ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫിന് അമേരിക്ക വിസ നിഷേധിച്ചു
വാഷിംഗ്ടണ്‍: ഇറാന് രഹസ്യാന്വേഷണ മേധാവി ഖാസിം സൊലൈമാനിയുടെ വധത്തിനു പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫിന് അമേരിക്ക വിസ നിഷേധിച്ചു. യു.എന്‍ യോഗം വ്യാഴാഴ്ചയാണ് ന്യൂയോര്‍ക്കില്‍ ചേരുന്നത്.
1947ലെ യു.എന്‍ ‘ഹെഡ്ക്വാര്‍ട്ടേഴ്സ് എഗ്രിമെന്റ്’ അനുസരിച്ച് യോഗത്തിനെത്തുന്ന വിദേശ പ്രതിനിധികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അമേരിക്ക അനുവാദം നല്കാനുള്ളതാണ്. എന്നാല്‍ സുരക്ഷ, ഭീകരവാദം, വിദേശനയം എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് വിസ നിഷേധിക്കാന്‍ അവകാശമുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
അതേസമയം വിസ നിഷേധിച്ചതു സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് കണ്ടതെന്നും ഔദ്യോഗികമായി അമേരിക്കയുടെയോ യു.എന്നിന്റെയോ ഭാഗത്തുനിന്നും ഒരു അറിയിച്ചും ലഭിച്ചിട്ടില്ലെന്നും യു.എന്നിലേക്കുള്ള ഇറാന് ദൗത്യസംഘം വ്യക്തമാക്കുന്നത്. എന്നാല്‍ വിസ നിഷേധിച്ചതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറായിട്ടില്ല.
Comments are closed.