ആഗോള വിപണയില്‍ ക്രൂഡോയില്‍ വില വര്‍ദ്ധിച്ചു
മുംബൈ: ഇറാന്-യുഎസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഇറാഖിലെ യുഎസ് സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന് മിസൈലാക്രമണം നടത്തിയതോടെ ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയില്‍ നാല് ശതമാനം വില വര്‍ധനയാണുണ്ടായത്. തുടര്‍ന്ന് ഇന്ത്യയിലും ഇന്ധനവില വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവുണ്ടായി.
കൊച്ചിയില്‍ പെട്രോളിന് അഞ്ച് പൈസ കൂടി ലിറ്ററിന് 77.76 ആയി. ഡീസലിന് 12 പൈസ കൂടി 77.76 ആയി. പുതുവര്‍ഷത്തില്‍ മാത്രം പെട്രോളിന് 54 പൈസയും ഡീസലിന് 80 പൈസയുമാണ് കൂടിയത്. അതേസമയം ഡോളറിനെതിരായ രൂപയുടെ മൂല്യം 72.21 ആയി കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 70.71ഡോളര്‍ ആയി വര്‍ദ്ധിച്ചു.
എന്നാല്‍ മിസൈല്‍ ആക്രമണ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ജാപ്പനിലെ ടോക്കിയോ ഓഹരിസൂചികയില്‍ 225 പോയിന്റുകളുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ക്രൂഡോയില്‍ വിലയില്‍ കൂടാതെ ആഗോളതലത്തില്‍ ഓഹരി വിപണികളിലും സമ്മര്‍ദ്ദം പ്രതിഫലിക്കുന്നുണ്ട്. മിസൈല്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റിന്‍രെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് അറിവാകുന്നത്.
Comments are closed.