‘ബിഗ് ബ്രദറി’ന്റെ രണ്ടാം ട്രെയ്‌ലര്‍ പുറത്തെത്തി

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ‘ബിഗ് ബ്രദറി’ന്റെ രണ്ടാം ട്രെയ്ലര്‍ പുറത്തെത്തി. ചിത്രത്തിന്റെ ആക്ഷന്‍ സ്വഭാവം വിളിച്ചറിയിക്കുന്ന ട്രെയ്ലറില്‍ സ്റ്റൈലിഷ് അപ്പിയറന്‍സുകളിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

ഈ മാസം തീയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Comments are closed.