നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ നാല് പ്രതികളെയും തീഹാര്‍ ജയിലില്‍ തൂക്കിലേറ്റാന്‍ വിധിച്ചു
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടമാനഭംഗക്കേസില്‍ ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ മരണവാറന്റ് പുറപ്പെടുവിച്ച പാട്യാല കോടതി നാല് പ്രതികളെയും തീഹാര്‍ ജയിലില്‍ തൂക്കിലേറ്റാന്‍ വിധിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ് അറോറയാണ് വിധി പുറപ്പെടുവിച്ചത്.
കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയില്‍ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ്മ (23), അക്ഷയ് കുമാര്‍ സിംഗ് (31), പവന് ഗുപ്ത (22) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
ഡിസംബര്‍13ന് കേസ് അവസാനം പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്കാന് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇത് വരെ അത്തരത്തിലൊന്നും സമര്‍പ്പിച്ചിട്ടില്ല. വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതികളായ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവര്‍ അറിയിച്ചതായി അമിക്കസ് ക്യൂറി പട്യാല ഹൗസ് കോടതിയില്‍ ഇന്നലെ അറിയിച്ചിരുന്നു.
അതേസമയം വാദത്തിന് ശേഷം ജഡ്ജി തീഹാറില്‍ കഴിയുന്ന പ്രതികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു.അതിന് ശേഷമാണ് വിധി പ്രഖ്യാപിച്ചത്. തുടര്‍ന്ന് നാല് പ്രതികളെയും ഒരേസമയം തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തിഹാര്‍ ജയിലില്‍ പൂര്‍ത്തിയായെന്നാണ് വിവരം. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി.
ഡിസംബര്‍ 29ന് അവിടെ മരണത്തിനു കീഴടങ്ങി. ഒന്നാംപ്രതി റാം സിംഗ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇയാള്‍ ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തിറങ്ങുകയും ചെയ്തിരുന്നു. 2012 ഡിസംബര്‍ 16ന് രാത്രിയില്‍, മുനീര്‍ക്കയില്‍ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീര്‍ എന്‍ക്ലേവിലേക്കു ബസില്‍ പോയ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ഇരയായത്.
Comments are closed.