റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിയലംഘനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ രൂപീകരിച്ച സമിതി ചട്ടപ്രകാരമുള്ളതല്ലെന്ന് ആക്ഷേപം
തിരുവനന്തപുരം : മരട് ഫ്ളാറ്റ് പൊളിക്കല്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിയലംഘനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ രൂപീകരിച്ച സമിതി ചട്ടപ്രകാരമുള്ളതല്ലെന്ന് ആദ്യം തന്നെ ആക്ഷേപം ഉയരുകയാണ്. പുതുവര്‍ഷ ദിനത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത അതോറിട്ടിയില്‍ ചെയര്‍മാനെ കൂടാതെ ഒരംഗം മാത്രമാണുള്ളത്.
അതോറിട്ടി നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതോറിട്ടിയുടെ തന്നെ നിയമസാധുത ചോദ്യം ചെയ്ത് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് കോടതിയെ സമീപിക്കാന്‍ ഇത് വഴിയൊരുക്കുമെന്നും കണക്കാക്കുകയാണ്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടിയില്‍ (റെറ)ചെയര്മാന് പുറമെ രണ്ട് അംഗങ്ങള്‍ വേണമെന്നാണ് 2016ലെ കേന്ദ്ര റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി ആക്ട് സെക്ഷന്‍ 21ല്‍ വ്യക്തമാക്കുന്നത്.
അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് ചെയര്‍മാനായ അതോറിട്ടിയില്‍ കോഴിക്കോട് സ്വദേശിയായ പ്രീത പി.മേനോനാണ് ഒരു അംഗം. സെലക്ഷന് കമ്മിറ്റി തിരഞ്ഞെടുത്ത മറ്റൊരംഗം മാത്യു ഫ്രാന്‍സിസ് ചുമതലയേല്‍ക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ തിടുക്കത്തില്‍ 2016ലെ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ അതോറിട്ടി രൂപീകരിച്ചത്.
എന്നാല്‍ പകരം പുതിയൊരംഗത്തെ കണ്ടെത്താന്‍ കാത്തുനില്‍ക്കാതെ അതോറിട്ടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. സെലക്ഷന് കമ്മിറ്റി തിരഞ്ഞെടുത്ത രണ്ട് അംഗങ്ങളും ചുമതലയേറ്റ ശേഷം ഒരാള്‍ രാജി വച്ചാലും സമിതി നിലനില്ക്കുമായിരുന്നു.
Comments are closed.