സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമെന്ന് റിപ്പോര്‍ട്ട്
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതലെന്ന് റിപ്പോര്‍ട്ട്. 2018ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ റിപ്പോര്‍ട്ട് പ്രകാരം യു.പിയില്‍ 59,445 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2017ല്‍ ഇത് 56, 011 കേസുകളും 2016ല്‍ 49,262 കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ 2018ല്‍ 35,497 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2017ല്‍ ഇത് 31,979ഉം 2016ല്‍ 31,388 ഉം ആയിരുന്നു. സംസ്ഥാനത്ത് ലക്ഷത്തില്‍ 60.9 പേര് പലതരത്തിലുള്ള ആക്രമണത്തിന് ഇരയാകുന്നുവെന്നാണ് കണക്ക്. ഭര്‍തൃവീട്ടില്‍ നേരിടുന്ന പീഡനങ്ങളുടെ പേരില്‍ 6862 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് 10 കേസുകളും ആസിഡ് ആക്രമണത്തില്‍ അഞ്ച കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
6135 പോക്സോ കേസുകളും ബലാത്സംഗ കേസുകള്‍ 2142 ആണ്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയതില്‍ 35 കേസുകളും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 208 കേസുകളും സ്ത്രീകളുടെ അന്തസ്സിന് കോട്ടം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനത്തില്‍ 10,835 കേസുകളും സ്ത്രീകളെ അധിക്ഷേപിച്ചതില്‍ 1074 കേസുകളുമാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത 95% ബലാത്സംഗ കേസുകളിലും പ്രതിസ്ഥാനത്ത് ഇരയുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ, ബന്ധുക്കളോ, അറിയാവുന്ന ആളുകളോ ആണ്. അതേസമയം പോലീസിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് കുറ്റകൃത്യങ്ങളില്‍ പ്രതികരിക്കാന്‍ സ്ത്രീക്ക് ധൈര്യം നല്‍കുന്നതെന്ന് മുന്‍ ഡി.ജി.പി പ്രവീണ്‍ ദീക്ഷിത് വ്യക്തമാക്കി.
Comments are closed.