ജെഎന്‍യുവില്‍ ബിജെപി പ്രചാരണങ്ങളെ വിമര്‍ശിച്ച് മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍ രംഗത്ത്

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില്‍ സര്‍വകലാശാലയ്ക്കെതിരെ നടക്കുന്ന ബിജെപി പ്രചാരണങ്ങളെ വിമര്‍ശിച്ച് മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ക്യാമ്പസില്‍ കാണാതായ നജീബ് എന്ന വിദ്യാര്‍ത്തഥിയെ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തവരാണ് ക്യാമ്പസില്‍ നിന്ന് മൂവായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ എണ്ണിത്തിട്ടപ്പെടുത്തി പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്നും എങ്ങനെയാണ് 3,000 ഗര്‍ഭനിരോധന ഉറകള്‍ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് അറിയില്ലെന്നും ജെഎന്‍യു സര്‍വകലാശാലയെ കുറ്റപ്പെടുത്തിയോ അക്രമിച്ചോ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ലെന്നും കനയ്യകുമാര്‍ ആരോപിച്ചു.

നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും ഞങ്ങളെ വിമര്‍ശിക്കാം. ഞങ്ങളെ ദേശവിരുദ്ധരെന്ന് വിളിക്കാം. പക്ഷെ അത് ഒരിക്കലും നിങ്ങളുടെ മക്കള്‍ക്ക് ജോലി ലഭിക്കാന്‍ സഹായിക്കില്ല. അതൊരിക്കലും നിങ്ങളെ സുരക്ഷിതരാക്കില്ല. അതൊരിക്കലും നിങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കില്ല. നിങ്ങളുടെ നിരാശ എത്രത്തോളമാണെന്ന് എനിക്കു മനസിലാകും. ഇവിടെ പ്രവേശനം ലഭിക്കുക എളപ്പമല്ല അതാണ്…. കനയ്യകുമാര്‍ പറയുന്നു.

Comments are closed.