ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു പിന്തുണ നല്കിയ നടി ദീപിക പദുക്കോണിനെതിരെ രാഷ്ട്രീയ യുദ്ധം
ന്യൂഡല്‍ഹി : ജെഎന്‍യുവിലെ മുഖംമൂടി അക്രമത്തിനെതിരായ പ്രതിഷേധങ്ങള്ക്കിടയിലേക്കു നടി ദീപിക പദുക്കോണ്‍ എത്തിയതിനു പിന്നാലെ അവരുടെ ചിത്രം ബഹിഷ്കരിക്കാന്‍ ബിജെപി കേന്ദ്രങ്ങളില്‍ അനൗദ്യോഗികമായി ആഹ്വാനമുണ്ടായിരുന്നു.
തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ സ്കില്‍ ഇന്ത്യയുടെ പ്രമോഷനല്‍ വിഡിയോയില്‍ നിന്നു ദീപികയെ ഒഴിവാക്കിയതിനു പിന്നാലെ സ്മൃതി ഇറാനിയടക്കം ബിജെപി നേതാക്കള്‍ ദീപികയുടെ നിലപാടു ചോദ്യം ചെയ്തിരുന്നു. അതേസമയം ജവാന്മാര് കൊല്ലപ്പെടുന്ന ഓരോ നിമിഷവും ആഘോഷിക്കുന്നവര്ക്കൊപ്പമാണു ദീപിക നില്ക്കുന്നതെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചെന്നൈയില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം പുറത്തിറക്കാനിരുന്ന സ്കില്‍ ഇന്ത്യ പ്രമോ വിഡിയോയാണു തല്ക്കാലം റിലീസ് ചെയ്യേണ്ടതില്ലെന്നു നൈപുണ്യ വികസന മന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന സിനിമയ്ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ, കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, പുതുച്ചേരി സര്‍ക്കാരുകളും ഛപാക്കിനു പിന്തുണ നല്കി. സിനിമ കാണിക്കാന്‍ പ്രവര്‍ത്തകരെ തിയറ്ററിലെത്തിക്കുമെന്നു സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചു.
Comments are closed.