സുരക്ഷ കണക്കിലെടുത്ത് ബഹിരാകാശ മനുഷ്യ ദൗത്യത്തില്‍ ഒരാളെ അയച്ചാല്‍ മതിയെന്ന് ഐ.എസ്.ആര്.ഒ
തിരുവനന്തപുരം: സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തില്‍ ഒരു സഞ്ചാരി മാത്രമായിരിക്കും പോകുന്നത് എന്ന് ഐ.എസ്.ആര്.ഒ യുടെ റിപ്പോര്‍ട്ട്. പരിശീലനത്തിന് തിരഞ്ഞെടുത്ത നാലു പേരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ അയയ്ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
പിന്നീട് സ്ത്രീകള്‍ക്ക് പകരം പുരുഷന്മാര് മതിയെന്നാക്കിയിരുന്നു. അതിനായി തിരഞ്ഞെടുത്ത യാത്രികര്‍ പരിശീലനത്തിനായി ഈ മാസം റഷ്യയിലേക്ക് പോകും. അതേസമയം മറ്റ് രാജ്യങ്ങളും ആദ്യയാത്രയില്‍ ഒരാളെയാണ് അയച്ചിട്ടുള്ളത്. ഇന്ത്യയുടെ രാകേശ് ശര്‍മ്മ റഷ്യന്‍ പേടകത്തില്‍ ബഹിരാകാശത്തു പോയിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഇന്ത്യ സ്വന്തം നിലയില്‍ ബഹിരാകാശത്ത് സഞ്ചാരിയെ അയച്ച അനുഭവമില്ല.
അതാണ് ഒരാള്‍ മതിയെന്ന തീരുമാനത്തിന് പിന്നിലുള്ളത്. തുടര്‍ന്ന് പതിനായിരം കോടി രൂപയാണ് ഗഗന്യാന് പദ്ധതിക്ക് മാറ്റിയത്. അതിനാല്‍ ഗഗന്‍യാനിന്റെ അടിസ്ഥാനസൗകര്യങ്ങള്‍, യാത്രികരുടെ വസ്ത്രം, ഭക്ഷണം, പരിശീലനം, ചികിത്സ, പേടകത്തിന്റെ നിര്‍മ്മാണം, സുരക്ഷാമുന്‍കരുതലുകള്‍, വിക്ഷേപണ സൗകര്യം തുടങ്ങി നിരവധി തയ്യാറെടുപ്പുകളുണ്ടെന്ന് ഐ.എസ്.ആര്.ഒ ചെയര്‍മാര്‍ ഡോ. ശിവന് വ്യക്തമാക്കി.
Comments are closed.